വൈദ്യുത – പാചകവാതക വില വർധനയ്ക്കെതിരെ കെ.സി.വൈ.എം

മാനന്തവാടി: സാധാരണ ജനങ്ങളുടെ മേൽ ഇരുട്ടടിയായി സംസ്ഥാന സർക്കാർ വൈദ്യുത നിരക്ക് വർധിപ്പിച്ചതിലും കേന്ദ്ര സർക്കാരിന്റെ പാചകവാതക വില വർദ്ധനവിലും പ്രതിഷേധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മണ്ണെണ്ണ വിളക്ക് കയ്യിലേന്തി, ഗ്യാസ് സിലിണ്ടറും വിറകും ചുമന്ന് മാനന്തവാടി രൂപതയിലെ യുവജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. മാനന്തവാടി ടൗണിൽ നിന്നു കെ.എസ്. ഇ.ബി. ഓഫീസിന് മുന്നിലേക്ക് നടത്തപ്പെട്ട യുവജന പ്രതിഷേധത്തിൽ വിവിധ മേഖലകളിൽ നിന്നായി അൻപതോളം യുവജനങ്ങൾ പങ്കെടുത്തു.

കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നീലം പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ രൂപത പ്രസിഡന്റ് അനീഷ് ഓമക്കര മുഖ്യപ്രഭാഷണം നടത്തി. രൂപത വൈസ് പ്രസിഡന്റ് മെലിൻ ആന്റണി പുളിക്കയിൽ , ജനറൽ സെക്രട്ടറി അഭിനന്ദ് ജോർജ് കൊച്ചു മലയിൽ, സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, ട്രഷറർ ബിബിൻ ജോസ് പിലാപ്പിള്ളിൽ, കോഡിനേറ്റർ അഖിൽ ജോസ് വാഴച്ചാലിൽ ആനിമേറ്റർ സി.ബെൻസി എസ്.എച്ച് , ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ രൂപത സിൻഡിക്കേറ്റ് അംഗങ്ങളായ റ്റിബിൻ പാറക്കൽ, ക്ലിന്റ് ചായംപുന്നക്കൽ, ഫാ. സജി പുതുക്കുളങ്ങര, ഫാ. അഗസ്റ്റിൻ ചിറയ്ക്കത്തോട്ടത്തിൽ, മേഖല പ്രസിഡൻ്റുമാരായ ആൽബിൻ കുഴിഞ്ഞാലിൽകരോട്ട് , നിഖിൽ ചൂടിയാങ്കൽ, അജയ് മുണ്ടയ്ക്കൽ, ജോബിൻ തടത്തിൽ എന്നിവർ നേതൃത്വം നൽകി.

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.