തിരുനെല്ലി : ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുതിയതായി 4,56000 രൂപ ചിലവഴിച്ച് നിർമ്മിച്ച മാലിന്യ സംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എൻ. ഹരീന്ദ്രൻ നിർവഹിച്ചു. തിരുനെല്ലി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. വി. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു, ക്ഷേത്രം മാനേജർ പി. കെ. പ്രേമചന്ദൻ, ചുറ്റമ്പല നിർമ്മാണ കമ്മിറ്റി പ്രസിഡന്റ് പി. കെ. വാസുദേവനുണ്ണി, എം. പത്മനാഭൻ, ക്ഷേത്ര ജീവനക്കാർ എന്നിവർ സന്നിഹിതരായി.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







