മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി
സ്ക്കൂളിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു. പ്രശസ്ത സിനിമാനടൻ ആസിഫ്
അലി ഓൺലൈനായി ആശംസകൾ അറിയിച്ചു. തൂവെള്ള വസ്ത്രധാരികളായി കുട്ടികൾ
അണിനിരന്നത് റാലി മിഴിവേകി.പിടിഎ പ്രസിഡന്റ് സുധീഷ് ദേവശിൽപ്പം
ശിശുദിന സന്ദേശം നൽകി.എച്എം അബ്ദുൽ റഫീഖ്,വിനോദ്.പി,സിടി ഇബ്രാഹിം,കുമാരി
എന്നിവർ സംസാരിച്ചു.
മുദ്രാവാക്യനിർമ്മാണം,തൊപ്പി നിർമ്മാണം,പ്ലക്കാർഡ് നിർമ്മാണം,ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.
എംപിടിഎ പ്രസിഡൻ്റ് മൈമൂന,പിടിഎ വൈസ് പ്രസിഡൻ്റ് ബുഷറ,പിടിഎ അംഗങ്ങളായ ഹാജറ,താഹിറ,മമ്മൂട്ടി,റഹ്മത്ത്,സഹദ് തുടങ്ങിയവർ സംബന്ധിച്ചു.
രുചിയൂറും പായസം നുകർന്നതോടെ ശിശുദിനപരിപാടിക്ക് സമാപനമായി.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.