ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി അമ്പലവയൽ ട്രൈബൽ ഹോസ്റ്റലിലെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് .ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് വത്സ ജോയി അധ്യക്ഷത വഹിച്ചു.”പഠിച്ച് മുന്നേറാം ജീവിതവിജയം നേടാം” എന്ന വിഷയത്തിൽ എഎസ് ഐ സണ്ണി ജോസഫ് സാർ ക്ലാസ് എടുത്തു.ജാൻസി ബെന്നി, സുനി ജോബി, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ , പുലരി സ്വാശ്രയ സംഘ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.