പാലുത്പാദനം ഒരുവര്‍ഷത്തിനുള്ളില്‍ കേരളം സ്വയം പര്യാപ്തത നേടും- മന്ത്രി ജെ.ചിഞ്ചുറാണി

പൂക്കോടില്‍ വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ് തുടങ്ങി .പാലുത്പാദനത്തില്‍ കേരളം ഒരു വര്‍ഷത്തിനുള്ളില്‍ സ്വയം പര്യാപ്തത നേടുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളേജില്‍ പതിനഞ്ചാമത് കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ്സും അന്താരാഷ്ട്ര സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡി നല്‍കും. ഇതുവഴി പാല്‍ ഉത്പാദനക്ഷമതയില്‍ വലിയ മാറ്റമുണ്ടാകും. നിലവില്‍ പാല്‍ ഉത്പാദനക്ഷമതയില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് കേരളം. മൃഗസംരക്ഷണ മേഖലയുടെ വളര്‍ച്ചയ്ക്കായി കര്‍ഷകരും ഡോക്ടര്‍മാരും ലൈഫ് സ്റ്റോക് ഇന്‍സ്പെപെക്ടര്‍മാരും കൂട്ടായി പ്രവര്‍ത്തിക്കണം.
വെറ്ററിനറി ഗവേഷണ മേഖലകളില്‍ ദേശീയ തലത്തില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ നടത്തുന്നത്. ഗവേഷകര്‍, പഠന വിദഗ്ദര്‍, നയതന്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍, വിവിധ വകുപ്പുകള്‍, കര്‍ഷകര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ ഒന്നിക്കുന്ന സയന്‍സ് കോണ്‍ഗ്രസ് പുതിയ മുന്നേറ്റമാകും. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്ന മേഖലയാണ് മൃഗ സംരക്ഷണ മേഖല. സ്ത്രീകളും ചെറുകിട കര്‍ഷകരുമാണ് ഈ മേഖലയെ കൂടുതല്‍ ആശ്രയിച്ച് കഴിയുന്നത്. ഇവരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. മൃഗചികിത്സ വീട്ടുപടിക്കല്‍ എത്തിക്കും. മൃഗസംരക്ഷണം 24 മണിക്കൂര്‍ സേവന സംവിധാനത്തിലേക്ക് മാറ്റുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.ചടങ്ങില്‍ മന്ത്രി കോംപെന്‍ഡിയം പ്രകാശനം ചെയ്തു. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ പ്രസിഡന്റ് ഡോ.എന്‍.മോഹനന്‍ അധ്യക്ഷത വഹിച്ചു. കേരള വെറ്ററിനറി കോളേജ് വൈസ് ചാന്‍സിലര്‍ ഡോ.എം.ആര്‍.ശശീന്ദ്രനാഥ് മുഖ്യാതിഥിയായിരുന്നു. ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ.എസ്.മായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയെ ഇന്ത്യന്‍ വെറ്ററനറി അസോസിയേഷന്‍ പ്രസിഡന്റ് ഡോ.എന്‍ മോഹനന്‍ ഉപഹാരം നല്‍കി ആദരിച്ചു. പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എം.ആര്‍ ശശീന്ദ്രനാഥിനെയും ഉപഹാരം നല്‍കി ആദരിച്ചു. ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകര്‍ക്ക് കേരളാ ഫീഡ്സിന്റെ അവാര്‍ഡ് ദാനം മന്ത്രി നിര്‍വഹിച്ചു. വിവിധ ക്ഷീരോല്‍പാദന സഹകരണ സംഘങ്ങളിലെ അംഗങ്ങളായ ബീന എബ്രഹാം, എം വി മോഹന്‍ദാസ്, പി.സി സിന്ധു എന്നിവര്‍ മന്ത്രിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുന ക്രമീകരിച്ചു.

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം നാലു മണി മുതൽ 7 മണി വരെയുമായി പുനർ നിർണയിച്ചു Facebook Twitter WhatsApp

മീനങ്ങാടിയിൽ മാനസികാരോഗ്യ പ്രദർശനം

മീനങ്ങാടി: “മാനസികാരോഗ്യം: എല്ലാവർക്കും, എല്ലായിടത്തും, എല്ലായ്പ്പോഴും” എന്ന മുദ്രാവാക്യവുമായി മീനങ്ങാടി ഗ്രാമപഞ്ചായത്തും, സാമൂഹികാരോഗ്യ കേന്ദ്രവും, ലൂയിസ് മൗണ്ട് മാനസികാരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന മാനസികാരോഗ്യ പ്രദർശനം 2025 ഒക്ടോബർ 9 മുതൽ 11 വരെ GHSS

ടെൻഡർ ക്ഷണിച്ചു

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ വാളാട് പ്രാഥമികാരോഗ്യ കേന്ദത്തിലേക്ക് ലാബ് റീയേജന്റ് വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ 16 ഉച്ച ഒന്ന് വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് വാളാട് പിഎച്ച്സി

സ്വയം തൊഴിൽ വായ്‌പയ്ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മാനന്തവാടി ഉപജില്ലാ ഓഫീസ് വഴി മാനന്തവാടി താലൂക്കിൽ സ്ഥിരതാമസക്കാരായ പിന്നോക്ക വിഭാഗത്തിൽ (ഒബിസി) ഉൾപ്പെടുന്ന സ്ത്രീകൾക്കായി സബ്സിഡിയോടുകൂടിയ സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 60

ട്രംപിന്‍റെ നിർദേശം കണക്കിലെടുക്കാതെ ഇസ്രയേൽ; ഗാസയിൽ വീണ്ടും ആക്രമണം, 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ആക്രമണം നിര്‍ത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകമാണ് വീണ്ടും ആക്രമണം. ശനിയാഴ്ച്ച ഗാസയിലെ ആശുപത്രി ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 20 പേരെങ്കിലും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ സുൽത്താൻ ബത്തേരി, മാനന്തവാടി പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളെ കൊണ്ടുപോകാനും മേള കഴിഞ്ഞ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.