മുള്ളൻകൊല്ലി:മുള്ളൻകൊല്ലി പഞ്ചായത്തിലെ ശശിമല എ.പി.ജെ നഗർ കോളനിയിലെ അമ്മിണി (55) ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ബാബുവിനെ പുൽപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വെള്ളിയാഴ്ച പുലർച്ചെ 2.30ഓടെയാണ് സംഭവം പുറത്തറിയുന്നത്. ഇരുളത്തുള്ള മകൻ ബിജുവിനെ ഫോണിൽ വിളിച്ച് അമ്മയ്ക്ക് സുഖമില്ലെന്നും ആശുപത്രിയിൽ കൊണ്ടുപോകാനെത്തണമെന്നും ബാബു ആവശ്യപ്പെട്ടു. ഇതുപ്രകാരം മകൻ വീട്ടിലെത്തിയപ്പോഴാണ് അമ്മിണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.