നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കൊച്ചിന്‍ കലാഭവന്റെ കലാ ജാഥ നാളെ ജില്ലയില്‍ എത്തും. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.വീഡിയോവാള്‍ പ്രചരണവും നടക്കും. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളിലെ വിവിധയിടങ്ങളില്‍ കലാജാഥയും പ്രദര്‍ശനവും സംഘടിപ്പിക്കും. കല്‍പ്പറ്റയില്‍ ഫ്‌ളാഷ് മോബും അരങ്ങേറും. സര്‍ക്കാരിന്റെ വികസ നേട്ടങ്ങളും നവകേരളസദസ്സിന്റെ ലക്ഷ്യങ്ങളും കോര്‍ത്തിണക്കിയ പ്രചരണ പരിപാടികള്‍ നിരവധി കലാകാരന്മാര്‍ അണിനിരക്കും. നിയോജകമണ്ഡലടിസ്ഥാനത്തില്‍ വിവധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. നവകേരള സദസ്സിന്റെ കല്‍പ്പറ്റ മണ്ഡലത്തിലെ പ്രചരണാര്‍ത്ഥം വിളംബര ജാഥ ഇന്ന് (ചൊവ്വ) നടക്കും. വൈകീട്ട് 3 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നിന്നാരംഭിക്കുന്ന വിളംബരജാഥ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. വിവിധ മേഖലയില്‍ നിന്നുള്ളവര്‍, എന്‍.സി.സി, എസ്.പി.സി കേഡറ്റുകള്‍ തുടങ്ങി നിരവധി പേര്‍ അണിനിരക്കുന്ന വിളംബര ജാഥയില്‍ കലാപരിപാടികളും നടക്കും.

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര
തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം