മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് വയനാടിന് നിരാശാജനകം: ജനകീയ കർമ്മ സമിതി.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടുന്ന വിപുലമായ നവകേരള സദസ്സ് വയനാടിന്റെ അതിഗുരുതരമായ യാത്രാ ക്ലേശത്തെ ഗൗനിക്കാതിരുന്നത് ഏറെ ദൗർഭാഗ്യകരം. കോണിക്കണക്കിന് രൂപ ചിലവിൽ ഏറെ പാരിസ്ഥിതിക പ്രശ്നമുള്ളതും , നിർമ്മാണത്തിന് പതിറ്റാണ്ടുകൾ വേണ്ടി വരുന്നതുമായ മേപ്പാടി ആനക്കാംപൊയിൽ തുരങ്ക പാതയെ കുറിച്ച് വാചാലനായ മുഖ്യമന്ത്രി
അനുദിനം വഷളാകുന്ന താമരശ്ശേരി ചുരം യാത്രയ്ക്ക് പരിഹാരമായി ആയി 30 വർഷം മുൻപ് നിർമ്മാണം തുടങ്ങി 73% പണിതീർന്ന പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് വിഷയത്തിൽ മൗനം പാലിച്ചത്
വയനാടിന്റെ പ്രായോഗിക യാത്രാ പ്രശ്നത്തോടുള്ള അവഗണനയാണ്.അധികാരികൾ ഉചിതമായി പ്രതികരിച്ചില്ലെങ്കിൽ വനം മാർച്ച്, രാപകൽ സമരം, മനുഷ്വ ചങ്ങല , ഏകദിന ഉപവാസം, കലക്ടേറ്റ് വളയൽ, ഹർത്താൽ ഉൾപ്പെടെ ശക്തമായ പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം നൽകാനാണ് ജനകീയ കർമ്മ സമിതി തീരുമാനം.

വസ്തുനിഷ്ടമായി നിർദ്ദിഷ്ട റോഡ് വിഷയം ബഹുമാന്യ മുഖ്യമന്ത്രിയെ ബോധിപ്പിക്കുന്നതിൽ ജില്ലയിലെ നേതൃത്വങ്ങൾ പരാജയപ്പെട്ടു.
യാതൊരുവിധ പാരിസ്ഥിതിക പ്രശ്നങ്ങളില്ലാത്ത 100 കോടിയിൽ താഴെ ഫണ്ട് ഉപയോഗിച്ച് കുറഞ്ഞ കാലയളവിൽ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കാൻ പര്യാപ്തമായ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് നിലവിലെ വയനാട് യാത്രാ പ്രശ്നങ്ങളുടെ ഏറ്റവും ലഘുവായ പരിഹാരമാണെന്നിരിക്കെ മേൽ വിഷയത്തിൽ സംസ്ഥാന ഭരകൂടം ഇടപെടാത്തതെന്ത് കൊണ്ട്. അക്ഷമരായ ഒരു ജനതയെ ഇനിയും പരീക്ഷിക്കരുത്.
മേൽ വിഷയം ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കുന്നതിനായി കർമ്മ സമിതിക്ക് പിന്തുണ നൽകിയിരിക്കുന്ന 28 ഓളം സംഘടനകളുടെ പിന്തുണയോടെ വയനാട്ടിലെ 3 മണ്ഡലങ്ങളിലും പേരാമ്പ്ര മണ്ഡലത്തിലും വാഹന പ്രചരണ ജാഥ സംഘടിപ്പിക്കും. ചെയർ പേഴ്സൺ ശകുന്തള ഷണ്മുഖൻ ഉദ്ഘാടനം ചെയ്തു
കോർഡിനേറ്റർ കമൽ ജോസഫ് അദ്ധ്യക്ഷനായിരുന്നു.
എക്സിക്യൂട്ടീവ് അംഗങ്ങളായ
സാജൻ തുണ്ടിയിൽ സജി വാർഡ് മെമ്പർ , അഷ്റഫ് കുറ്റിയിൽ ബെന്നി മാണിക്കോത്ത്, ജോണി കുറ്റിയാം വയൽ ഹംസ കുളങ്ങരത്ത് നാസർ കെ , നാസർ വാരാമ്പറ്റ , ഹുസൈൻ യു.സി ഉലഹന്നാൻ, CK ആലിക്കുട്ടി, എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി അസീസ് കളത്തിൽ സ്വാഗതവും
കർമ്മ സമിതി വൈസ് ചെയർമാൻ ജോൺസൻ നന്ദിയും പറഞ്ഞു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നവരില്‍ ക്രിമിനലുകളും

മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരും കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത്തരത്തിലുള്ള 1368 പ്രതികളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവർ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നുമുണ്ട്. രണ്ട് വർഷംകൊണ്ട്

അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വര്‍ഷം സബ്ജക്‌റ്റ് മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.