മാനന്തവാടി മുന്‍സിഫ് കോടതിയിലെ സര്‍ക്കാര്‍ വിഭാഗം വക്കീല്‍ തസ്തികയിലേക്ക് അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നതിനായി യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, പേര്, വിലാസം, വയസ്സ്, ജനന തീയതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, യോഗ്യത, അഭിഭാഷകരായുളള പ്രവൃത്തി പരിചയം, എന്റോള്‍മെന്റ് നമ്പര്‍&തീയതി എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ 30ന് വൈകീട്ട് 5 നകം നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ വയനാട് ജില്ലയിലെ സ്ഥിരം താമസക്കാരും കേസുകള്‍ കൈകാര്യം ചെയ്യാന്‍ താത്പര്യമുളളവരുമായിരിക്കണം. 1978 ലെ കെ.ജി.എല്‍.ഒ നിയമത്തില്‍ പരാമര്‍ശിച്ച പ്രകാരമുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും നിയമനം

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.