സ്വകാര്യ നിമിഷങ്ങള്‍ പകർത്തിയത് ഡിലീറ്റ് ചെയ്യാന്‍ കാമുകന്റെ ഫോണെടുത്തു; കാമുകി കണ്ടത് നിരവധി സ്ത്രീകളുടെ 13,000 നഗ്‌നചിത്രങ്ങള്‍: ബാംഗ്ലൂർ സ്വദേശിയായ യുവാവ് അറസ്റ്റിലായത് ഇങ്ങനെ.

കാമുകിയുടെയും മറ്റ് സഹപ്രവര്‍ത്തകരുടെയും അടക്കം നിരവധി സ്ത്രീകളുടെ 13,000 നഗ്‌നചിത്രങ്ങള്‍ സൂക്ഷിച്ച 25 കാരനായ യുവാവ് അറസ്റ്റില്‍. ബംഗളൂരു നിവാസിയായ ആദിത്യ സന്തോഷിനെ ബെംഗളൂരു സൈബര്‍ ക്രൈം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍.

സഹപ്രവര്‍ത്തകരായ നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചത്. സ്വന്തം സന്തോഷത്തിന് വേണ്ടിയാണ് ഇയാള്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. സ്ഥാപനത്തിലെ അഭിഭാഷകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ബംഗളൂരു പൊലീസ് പറഞ്ഞു.

കഴിഞ്ഞ നാലുമാസമായി ഇയാള്‍ തന്റെ സഹപ്രവര്‍ത്തകയുമായി പ്രണയത്തിലായിരുന്നു. യുവതിയുമായുളള സ്വകാര്യ നിമിഷങ്ങള്‍ ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു. അടുത്തിടെ ഈ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ യുവതി ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല.

തുടര്‍ന്ന് യുവതി അയാള്‍ അറിയാതെ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗാലറിയില്‍ സൂക്ഷിച്ച ആയിരക്കണക്കിന് സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.അക്കൂട്ടത്തില്‍ സഹപ്രവര്‍ത്തരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും കണ്ടെത്തി. തുടര്‍ന്ന് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനെ യുവതി വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി ഇയാള്‍ ഈ ഓഫീസില്‍ ജോലി ചെയ്യുകയായിരുന്നു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.

ദര്‍ഘാസ് ക്ഷണിച്ചു.

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്

അധ്യാപക കൂടിക്കാഴ്ച

പിണങ്ങോട് :ഗവണ്മെന്റ് യു പി സ്കൂൾ പിണങ്ങോടിൽ ഒഴിവുള്ള പാർട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 06/08/2025 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കൂളിവയല്‍ ഇമാം ഗസ്സാലി ആര്‍ട്‌സ് ആന്‍ഡ്് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് /എം.ടെക് (സി.എസ്/ഐ.ടി) എന്നിവയാണ് അടിസ്ഥാന യോഗ്യത. യു.ജി.സി നെറ്റ്/

സ്‌പോട്ട് അഡ്മിഷന്‍

തലപ്പുഴ ഗവ എന്‍ജിനിയറിങ് കോളേജിലെ ഒന്നാം വര്‍ഷ റെഗുലര്‍ എം.ടെക്ക് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് (കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ആന്‍ഡ് സിഗ്നല്‍ പ്രോസസ്സിംഗ്) കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (നെറ്റ്വര്‍ക്ക് ആന്‍ഡ് സെക്യൂരിറ്റി) കോഴ്‌സുകളിലേക്ക്

കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യ പഠന സൗകര്യം; ജില്ലയില്‍ സമ പദ്ധതിയ്ക്ക് തുടക്കമായി

കുടുംബശ്രീ അംഗങ്ങള്‍ക്ക് പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ യോഗ്യതകള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സമ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. പൊഴുതന ഗ്രാമ പഞ്ചായത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ, സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന പദ്ധതിയുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.