മാനന്തവാടി: ഉത്തരമേഖലാ എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം
സജിത് ചന്ദ്രന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാനന്ത വാടിയിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ പാല ക്കാട് സ്വദേശികളായ രണ്ട് പേരിൽ നിന്നും 2 കിലോ കഞ്ചാവ് പിടികൂടി. പിരായിരി നാവക്കോട് വീട്ടിൽ ഷമീർ (35), എസ്.ഷാജർ (34) എന്നിവരാ ണ് പിടിയിലായത്. പ്രതികളെ തുടർനടപടികൾക്കായി മാനന്തവാടി എക് സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. പ്രിവന്റീവ് ഓഫീസർ ജിനോഷ് പി ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് എ.സി, പ്രിൻസ്. ടി.ജി, ഡ്രൈവർ സജീവ് കെ.കെ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന് സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്