ജില്ലയിലെ ഭിന്നശേഷിക്കാരായ വ്യക്തികളില്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും യു.ഡി.ഐ.ഡി കാര്‍ഡും ലഭിക്കുന്നതിനായി അപേക്ഷ നല്‍കാത്ത ആളുകള്‍ അക്ഷയ കേന്ദ്രം വഴി www.swavlambancard.gov.in എന്ന ഓണ്‍ലൈന്‍ വെബ്സൈറ്റില്‍ യു.ഡി.ഐ.ഡി കാര്‍ഡിന് പേര് രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ കാര്‍ഡ്, ഫോട്ടോ, മൊബൈല്‍ നമ്പര്‍, വിരലടയാളം,ഒപ്പ്, അപേക്ഷകന്റെ ജനനത്തീയതി, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യു.ഡി.ഐ.ഡി പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ രേഖകള്‍. ഭിന്നശേഷി വ്യക്തികള്‍ അപേക്ഷ നല്‍കുന്നതിനായി നേരിട്ട് ഹാജരാകേണ്ടതില്ല. ബന്ധപ്പെട്ട രേഖകളുമായി മറ്റൊരാള്‍ക്ക് അപേക്ഷ നല്‍കാം. യു.ഡി.ഐ.ഡി അദാലത്തുമായി ബന്ധപ്പെട്ട സംശയനിവാരണം. ഫോണ്‍ കല്‍പ്പറ്റ ബ്ലോക്ക്-9387388887, പനമരം ബ്ലോക്ക്-7034029300, മാനന്തവാടി ബ്ലോക്ക്-7034029300, 9387388887, സുല്‍ത്താന് ബത്തേരി ബ്ലോക്ക്-9605612363.

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ