ഈ വര്‍ഷത്തെ ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ആഗസ്റ്റ് 15 ന് രാവിലെ 9 മുതലാണ് ചടങ്ങുകള്‍ ആരംഭിക്കുക. തുറമുഖം-മ്യൂസിയം-പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. കോവിഡ് പശ്ചാത്തലത്തില്‍ ദിനാഘോഷ ചടങ്ങുകള്‍ നടക്കുന്ന കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. പരേഡുകളും ഒഴിവാക്കും. കുട്ടികളെയും മുതിര്‍ന്നവരെയും ചടങ്ങില്‍ നിന്നൊഴിവാക്കും. അതേസമയം മൂന്ന് ഡോക്ടര്‍മാര്‍, രണ്ട് വീതം നഴ്സുമാര്‍, ശുചിത്വ തൊഴിലാളികള്‍, മൂന്ന് കോവിഡ് 19 ഭേദമായവര്‍ എന്നിവരെ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കും. എ.ഡി.എം ഇ. മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ നടന്ന ദിനാഘോഷ മുന്നൊരുക്ക യോഗത്തില്‍ വിവിധ വകുപ്പു ഉദ്യോഗസ്ഥന്‍മാര്‍ പങ്കെടുത്തു.

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമെന്ന് വീണ ജോർജ്, പ്രതിഷേധം കനക്കുന്നതിനിടെ ആരോഗ്യമന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിൻ്റെ വീട്ടിൽ സന്ദർശനം നടത്തിയില്ലെന്ന