കെ.എസ്.ഇ.ബിക്ക് നഷ്ടം 1.39 കോടി.

ശക്തമായ കാറ്റിലും മഴയിലും വിച്ഛേദിക്കപ്പെട്ട വൈദ്യുതി കണക്ഷനുകള്‍ ഇന്ന് പൂര്‍ണ്ണമായും പുനസ്ഥാപിക്കാന്‍ സാധിക്കുമെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. ജില്ലയില്‍ ആകെ 3,60,850 ഗുണഭോക്താക്കള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ണ്ണമായും വൈദ്യുതി ബന്ധം ഇല്ലാതായത്. കെ.എസ്.ഇ.ബി ജീവനക്കാരുടെ അഹോരാത്ര പ്രവര്‍ത്തനങ്ങളുടെ ഫലമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്. 8625 ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി കണക്ഷനുകളാണ് ഇനി പുനസ്ഥാപിക്കാനുളളത്.ഇന്ന് ഇവയും പുനസ്ഥാപിക്കും. ഇതിനുള്ള പ്രവര്‍ത്തനം ദ്രുതഗതിയില്‍ നടന്നു വരികയാണ്. തോരാതെ പെയ്യുന്ന മഴയും കാറ്റുമാണ് അറ്റകുറ്റ പണികള്‍ വേഗത്തിലാക്കുന്നതിന് തടസമായി നില്‍ക്കുന്നതെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിലും കാറ്റിലും 1.39 കോടി രൂപയുടെ നാശനഷ്ടമാണ് കെ.എസ്.ഇ.ബിയ്ക്ക് ഉണ്ടായത്. 247 എച്ച്.ടി പോസ്റ്റുകള്‍ക്കും 673 എല്‍.ടി പോസ്റ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 99 എച്ച്.ടി പോസ്റ്റുകളും 630 എല്‍.ടി പോസ്റ്റുകളും പൂര്‍ണ്ണമായും നിലംപ്പൊത്തി. 214 സ്ഥലങ്ങളിലെ എച്ച്.ടി കമ്പികള്‍ക്കും 1166 സ്ഥലങ്ങളിലെ എല്‍.ടി കമ്പികളും പൂര്‍ണ്ണമായും പൊട്ടി വീണു. 2228 ട്രാന്‍സ്ഫോര്‍മറുകള്‍ പ്രവര്‍ത്തനരഹിതമായിട്ടുണ്ട്‌.

മാനന്തവാടി ടൗണിലെ പൊതുശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

മാനന്തവാടി ടൗണിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ച പൊതുശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. നഗരത്തിലെത്തുന്ന ജനങ്ങളെ ഏറെ വലച്ചിരുന്ന ശുചിമുറികളുടെ അഭാവത്തിന് പരിഹാരമായി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലിടങ്ങളിൽ കംഫർട്ട് സ്റ്റേഷനുകൾ നിർമ്മിക്കാൻ തുക വകയിരുത്തിയിരുന്നു. മാനന്തവാടി ഗാന്ധി

കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ശിലാസ്ഥാപനം നിർവഹിച്ചു. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; വയനാട് സ്വദേശി അറസ്റ്റിൽ

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ 6.4 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വയനാട് സ്വദേശി അബ്ദുൾ സമദിനെ (26) അറസ്റ്റ് ചെയ്തു. ബാങ്കോക്കിൽ നിന്ന് ഭക്ഷ്യവസ്തുക്കളുടെ

ടെൻഡർ ക്ഷണിച്ചു.

എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിൽ ഫിഷറീസ് വകുപ്പിന്റെ ബയോഫ്ലോക്ക് ഫിഷ് ഫാമിംങ്ങ് നടത്തുന്നതിന് ഏഴ് ബയോഫ്ലോക്ക് ടാങ്കുകൾ നിർമിക്കാൻ താത്പ്പര്യവും പ്രവർത്തി പരിചയുമുള്ള സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 19 വൈകിട്ട്

തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ നവംബറില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ്) കോഴ്സുകളിലാണ്

കറവപശു വളർത്തൽ പരിശീലനം

സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ 14, 15 തിയ്യതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കറവപശു വളർത്തലിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ നവംബർ പത്തിനകം 04936 297084

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.