സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട ഭിന്നശേഷി ദിനാചരണം നടത്തി. സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു. എം. ഒ ഇംഗ്ലീഷ് സ്‌കൂളില്‍ നടന്ന ഭിന്നശേഷി ദിനാഘോഷത്തില്‍ ഭിന്നശേഷിക്കാരുടെ വിവിധ കലാ മത്സരങ്ങള്‍ നടത്തി. കില ഫാക്കല്‍റ്റി അംഗം വി. കെ.സുരേഷ് ബാബു സെമിനാര്‍ അവതരിപ്പിച്ചു. വേള്‍ഡ് ബ്ലൈന്‍ഡ് ഗെയിംസില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ ബിബിന്‍ മാത്യുവിനെ ആദരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.അശോകന്‍, വനിതാ ശിശു വികസന വകുപ്പ് സീനിയര്‍ സൂപ്രണ്ട് വി.സി സത്യന്‍, സീനിയര്‍ സൂപ്രണ്ട് കെ.പ്രജിത്ത്, ട്രഷറര്‍ ഖാദര്‍ പട്ടാമ്പി, ഡോ. എ.കൃഷ്ണന്‍, മാമന്‍ ഈപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.