കേരള നോളജ് ഇക്കോണമി മിഷന്‍ അഭ്യസ്ത വിദ്യരായ ഭിന്നശേഷി വിഭാഗത്തിനായി ആവിഷ്‌കരിച്ച പ്രത്യേക വിജ്ഞാന തൊഴില്‍ പദ്ധതി സമഗ്ര വനിതാ ശിശു വികസന വകുപ്പ് സീനിയര്‍ സൂപ്രണ്ട് വി.സി സത്യന്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിഭാഗത്തിലെ 18 -40 വയസ്സിനിടയിയില്‍ പ്ലസ് ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യത ഉള്ള തൊഴില്‍ അന്വേഷകരെ കണ്ടെത്തുകയും അവരെ സര്‍ക്കാരിന്റെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മന്റ് സിസ്റ്റം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് നൈപുണ്യ പരിശീലനങ്ങളിലൂടെ തൊഴില്‍ അവസരങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയില്‍ ഇതുവരെ 759 പേര്‍ സമഗ്ര പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു. ബത്തേരി ഡബ്ല്യു. എം. ഒ ഇംഗ്ലീഷ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കേരള നോളജ് ഇക്കോണമി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ അപ്സന, കമ്മ്യൂണിറ്റി അംബാസിഡര്‍ ഷീന എന്നിവര്‍ സംസാരിച്ചു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







