കല്‍പ്പറ്റ നഗരസഭയിലെ 2023 സെപ്റ്റംബര്‍ 30 വരെ വിധവ/അവിവാഹിത പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ഡിസംബര്‍ 31നുള്ളില്‍ പുനര്‍വിവാഹിത/ വിവാഹിത അല്ലെന്ന സാക്ഷ്യപത്രം നഗരസഭ ഓഫീസില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.