50 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയിൽ.എരഞ്ഞിപ്പാലം സ്വദേശി ശ്രീജീഷ് കെയാണ് അറസ്‌റ്റിലായത്.മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ്റെ നേതൃത്വത്തിൽ കാട്ടിക്കുളം ഭാഗത്ത് നടത്തിയ വാഹന പരിശോധന യ്ക്കിടെയാണ് കർണാടക കെഎസ്ആർടിസി ബസ്സിൽ നിന്നും ശ്രീജീഷിനെ അറസ്റ്റ് ചെയ്തത്.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.