മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്ലില്‍ നടത്തുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിറ്റ്‌നസ് ട്രെയിനിംഗ് (ഒരു വര്‍ഷം ) കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി യോഗ്യതയുളളവരായിരിക്കണം. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്കു കേരളാ ഗവ സിസിഇകെ സര്‍ട്ടിഫിക്കറ്റും, കന്ദ്ര ഗവ. എന്‍.എസ്.ഡി.സി സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഫോണ്‍: 9744134901, 9744066558.

അമിത ചിന്ത നിങ്ങളുടെ തലച്ചോറിനെയും ശരീരത്തെയും എങ്ങനെ ബാധിക്കുമെന്നറിയാം
ചിന്തിച്ച് കാടുകയറുന്നവരാണോ നിങ്ങള്‍? ഒരുകാര്യം കേട്ടാല്‍ അതിനെക്കുറിച്ച് ആലോചിക്കാവുന്നതിന്റെ എല്ലാവശങ്ങളും ആലോചിച്ച് ടെന്‍ഷന്‍ പിടിച്ച് മനസമാധാനം നഷ്ടപ്പെടുത്തി ഊണും ഉറക്കവും കളഞ്ഞ് അന്നത്തെ ദിവസവും നഷ്ടപ്പെടുത്തി ആകെ നിരാശയിലാണ്ട് ഇരിക്കുന്ന സ്വഭാവമുള്ളവരാണോ? എന്നാല്‍ കേട്ടോളൂ.