DYFI കോട്ടത്തറ മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ DYFI യൂത്ത് ബ്രിഗേഡ്സ് കോട്ടത്തറ ഈരംകൊല്ലിയിലെ പുഴക്കടവ് ശുചീകരിച്ചു.കോട്ടത്തറയിൽ തെളിനീരൊഴുകട്ടെ എന്ന ക്യാമ്പയിൻന്റെ ഭാഗമായാണ് പുഴ ശുചീകരണം നടത്തിയത്. പ്ലാസ്റ്റിക് കുപ്പികളും മാലിന്യവും നിറഞ്ഞ പുഴയാണ് വൃത്തിയാക്കിയത് വരുന്ന മഴക്കാലം ആവുമ്പോളേക്കും പുഴ ആകമാനം വൃത്തിയാക്കുന്ന തരത്തിലാണ് DYFI കോട്ടത്തറ മേഖല കമ്മിറ്റി ഈ പ്രവർത്തനം ഏറ്റെടുത്തത്. കോട്ടത്തറയിൽ തെളിനീരൊഴുകട്ടെ ക്യാമ്പയിൻ DYFI കോട്ടത്തറ ബ്ലോക്ക് പ്രസിഡന്റ് പി.ജംഷിദ് ഉദ്ഘാടനം ചെയ്തു. ഈ പരിപാടിക്ക് മേഖല സെക്രട്ടറി അർജുൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് കമ്മിറ്റി അംഗം സനിലേഷ് സുരേന്ദ്രൻ മേഖല കമ്മിറ്റി അംഗങ്ങളായ അരുൺ സെന്തിൽ, ഷിന്റോ, ആദർശ്, ജിബിൻ, പ്രിൻസ്, ജിതിൻ, ജയൻ, ആദിത്യൻ, ആകാശ്, എന്നിവർ പങ്കെടുത്തു.

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം
കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്