കൽപ്പറ്റ: വിൽപ്പനക്കായി കൈവശം വെച്ച് എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയെ കൽപ്പറ്റ ബസ് സ്റ്റാൻഡിൽ നിന്ന് പിടികൂടി. കോഴിക്കോട് മായനാട് കോയാലിക്കൽ വീട്ടിൽ എം. ഷംനാദ് (32) നെയാണ് 43.9 ഗ്രാം എം.ഡി.എം.എയുമായി കൽപ്പറ്റ എസ്.ഐ അബ്ദുൾ കലാം അറസ്റ്റ് ചെയ്‌തത്. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. സി.പി.ഒമാരായ ജുനൈദ്, ലിൻ രാജ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







