മാനന്തവാടി: സൺഡേ സ്കൂൾ അധ്യാപകരുടെ മേഖലാതല ക്രിസ്തുമസ് ആഘോഷം നടത്തി.
മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ചടങ്ങ് എം. ജെ. എസ് .എസ്. എ. ഭദ്രാസന സെക്രട്ടറി ജോൺ ബേബി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബേബി പൗലോസ് അധ്യക്ഷത വഹിച്ചു. ഫാ. വർഗീസ് താഴത്തെകുടി ക്രിസ്മസ് സന്ദേശം നൽകി. ഡിസ്ട്രിക് ഇൻസ്പെക്ടർ എബിൻ ഏലിയാസ്, സെക്രട്ടറി നിഖിൽ പീറ്റർ, ജ്യോതിർഗമയ കോഡിനേറ്റർ കെ.എം. ഷിനോജ്, പി കെ ഷിജു, ടി വി സുനിൽ, പി വി സ്കറിയ, പി പി അഭിജിത്, എൻ എം ബിനോയ്, അജയ് ഐസക്, ബെൽബിൻസ് തങ്കച്ചൻ, വി . ഇ വർഗീസ് എന്നിവർ പ്രസംഗിച്ചു . കരോൾ ഗാന മത്സരവും കേക്ക് മുറിയ്ക്കലും നടന്നു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.