ബാവലി: ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് നടന്ന വാഹനപരി
ശോധനയിൽ മാരക മയക്കുമരുന്നായ 0.57 ഗ്രാം മെത്താഫെറ്റമിനും, 240 ഗ്രാം കഞ്ചാവുമായി കാർ യാത്രികരായ രണ്ട് യുവാക്കളെ പിടി കൂടി. എടവക പള്ളിക്കൽ കല്ലായി വീട്ടിൽ മുഹമ്മദ് സാജിദ് (28), പാല മുക്ക് മണ്ണാർ വീട്ടിൽ മാലിക്ക് (23) എന്നിവരാണ് പിടിയിലായത്. മയക്കു മരുന്ന് കടത്തിയ കെ.എൽ 10 എ.എൻ 9290 നമ്പർ കാറും കസ്റ്റഡിയി ലെടുത്തു. എക്സൈസ് ഇൻസ്പക്ടർ ജിജിൽ കുമാർ, പ്രവന്റീവ് ഓ ഫീസർ വി.ആർ ബാബുരാജ് സിവിൽ എക്സൈസ് ഓഫീസർമാരായ സജി മാത്യു, ഷിനോജ്, നിക്കോളാസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.