മേപ്പാടി: പെയിന്റിംഗ് ജോലിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. മേപ്പാടി ചുളിക്ക സ്വദേശി സെൽവ പ്രമോദ് (35) ആണ് മരിച്ചത്. മേപ്പാടി കെ.ബി റോഡിലെ കെട്ടിടത്തിന്റെ സൺ ഷെയ്‌ഡ് പെയിന്റ് ചെയ്യുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം സംഭവിച്ചത്.
വൈദ്യുതാഘാത മേറ്റ് നിലത്തു വീണ സെൽവ പ്രമോദിനെ ഉടൻ മേപ്പാടിയിലെ വിംസ് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും
ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.







