പാലക്കാട് അയലൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എൻ ഐ ഇ എൽ ഐ റ്റി യുടെ സെർട്ടിഫൈഡ് വെബ് ഡെവലപ്പർ കോഴ്സിന് അപേക്ഷിക്കാം. തൊഴിൽ സാധ്യതയുളള സൗജന്യ കോഴ്സിലേക്ക് എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്കും ഇ.ഡബ്ല്യു.എസ് ഗേൾസ് വിഭാഗത്തിലുള്ളവർക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ആധാർ കാർഡ്, എസ് എസ് എൽ സി, പ്ലസ് ടു എന്നിവയുടെ കോപ്പി, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവ സഹിതം കോളേജിൽ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9495069307, 8547005029, 04923 241766.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.