കോട്ടത്തറ : ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ വിവിധ ഭാഷാവിഷ്കാരങ്ങളുടെ പ്രകടനം ഭാഷോൽസവം ജി. എച്ച്. എസ്. എസ്. കോട്ടത്തറയിൽ നടത്തി.പി ടി എ പ്രസിഡന്റ് ഷാജഹാൻ അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രെസ് സൽമ ടീച്ചർ ആശംസകൾ അർപ്പിച്ച പരിപാടി കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി റെനീഷ് ഉദ് ഘാടനം ചെയ്തു.കുട്ടികളുടെ പത്രം, സംയുക്ത ഡയറി എന്നിവ പ്രകാശനം ചെയ്തു.എസ് എം സി ചെയർമാൻ മുഹമ്മദലി കെ, കെ, മദർ പി ടി എ പ്രസിഡന്റ് സൈനബ, ബിനിഷ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പാട്ടാരങ്ങു, കഥഉത്സവം തുടങ്ങിയവയിൽ കുട്ടികൾ മനോഹരമായ പ്രകടനം കാഴ്ചവെച്ചു. ഒന്നാം ക്ലാസ്സ് അധ്യാപിക ഷാനി ടീച്ചർ പരിപാടിക്ക് നന്ദി പറഞ്ഞു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.