അക്കൗണ്ട് ചോരും: ‘ഫ്രീ വൈ ഫൈ’യിൽ പണമിടപാട് നടത്തരുത്; മുന്നറിയിപ്പുമായി പൊലീസ്

തൃശൂർ: പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് സംവിധാനം ഉപയോഗിച്ച് പണമിടപാടുകൾ നടത്തുമ്പോൾ പരമാവധി ശ്രദ്ധ പുലർത്തണമെന്ന് പൊലീസ്. പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകൾ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.

സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈൽ ഫോൺ ബന്ധിപ്പിച്ച് യു.പി.ഐ, നെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിക്കാതിരിക്കുക. പാസ് വേഡും യു.പി.ഐ ഐഡിയും ഉൾപ്പെടെ സ്വകാര്യ വിവരങ്ങൾ പബ്ലിക് വൈ ഫൈ മുഖേന ചോരാൻ സാധ്യതയേറെയാണ്.

ഫോണിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകൾ, ഫോട്ടോകൾ, ഫോൺ നമ്പറുകൾ, ലോഗിൻ വിവരങ്ങൾ എന്നിവയും ചോർത്തിയെടുക്കാൻ ഹാക്കർമാർക്ക് ഇതിലൂടെ കഴിയും. പൊതു ഹോട്ട്സ്പോട്ടുകൾ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ അക്കൗണ്ടുകൾ എടുക്കുകയോ പണമിടപാടുകൾ നടത്തുകയോ ചെയ്യരുത്.

ഇത്തരത്തിൽ ഓണലൈൻ വഴി പണം നഷ്ടപ്പെടുകയോ മറ്റ് സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാവുകയോ ചെയ്താൽ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റിലോ പരാതി രജിസ്റ്റർ ചെയ്യാം. ഓർമിക്കുക, ഒരു മണിക്കൂറിനകം വിവരം 1930ൽ അറിയിച്ചാൽ പൊലീസിന് പണം തിരിച്ചുപിടിക്കാൻ എളുപ്പത്തിൽ കഴിയുമെന്നും പൊലീസ് വ്യക്തമാക്കി.

സല്യൂട്ട് ചെയ്തപ്പോഴുള്ള പ്രതികരണത്തിൽ സംശയം, ട്രെയിൻ യാത്രയിൽ ‘എസ്ഐ’ പിടിയിൽ; ചോദ്യംചെയ്തപ്പോൾ ആഗ്രഹം കൊണ്ടാ സാറേയെന്ന് മറുപടി

ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം – ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ചയാണ് സംഭവം. ട്രെയിൻ

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തളിപ്പറമ്പിൽ മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശി മുഹമ്മദ്‌ ഷാഹിദാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെനന്നായിരുന്നു പരാതി. ഇയാൾക്കെതിരെ തളിപ്പറമ്പ്

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജൂലൈ

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.