ഇന്ത്യയിലെ ഏറ്റവും സുരക്ഷിതനഗരം തുടർച്ചയായ മൂന്നാം വർഷവും ഇവിടം…

കൊൽക്കത്ത: ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി തുടർച്ചയായ മൂന്നാം വർഷവും കൊൽക്കത്തയ്ക്ക്. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ടിലാണ് ഈ നേട്ടം നൽകിയത്. മഹാനഗരങ്ങളിലെ ജനസംഖ്യാടിസ്ഥാനത്തിൽ എത്ര കുറ്റകൃത്യങ്ങളുണ്ടെന്ന് കണക്കാക്കിയാണ് ഈ പദവി നിർണയിച്ചത്. മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസാണ് വെസ്റ്റ് ബംഗാൾ ഭരിക്കുന്നത്.


ഇന്ത്യയുടെ കിഴക്കൻ മഹാനഗരമായ കൊൽക്കത്തയിൽ 2022ൽ ലക്ഷം പേരിൽ 86.5 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പൂനെ (280.7), ഹൈദരാബാദ് (299.2) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. ഇന്ത്യൻ പീനൽ കോഡ് (ഐപിസി), എസ്എൽഎൽ (പ്രത്യേകവും പ്രാദേശികവുമായ നിയമങ്ങൾ) എന്നീ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കോഗ്‌നിസബിൾ കുറ്റകൃത്യങ്ങളുടെ കണക്കാണ് ഇതിനായി പരിഗണിച്ചിട്ടുള്ളത്.

എൻസിആർബി കണക്ക് പ്രകാരം 2021ൽ ലക്ഷത്തിൽ 103.4 കേസുകളാണ് 2021ൽ രേഖപ്പെടുത്തിയിരുന്നത്. ഇതിൽനിന്ന് 86.5 കുറവ് ഈ വർഷമുണ്ടായി. 2020ൽ 129.5 ആയിരുന്നു കേസുകൾ. 2021ൽ പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ 256.8 ഉം 259.9 കേസുകളാണ് ലക്ഷം പേരിൽ നിന്നുണ്ടായത്. 20 ലക്ഷം ജനസംഖ്യയുള്ള 19 നഗരങ്ങൾക്കിടയിലാണ് റാങ്കിംഗ് നൽകിയത്.

അതേസമയം, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ കൊൽക്കത്തയിൽ വർധനവുണ്ടായി. 2021ൽ 1783 കേസുകളുണ്ടായിരുന്നത് 2020ൽ 1890ആയി വർധിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് കൊൽക്കത്തയിൽ ലക്ഷത്തിൽ 27.1 ആണ്. കോയമ്പത്തൂർ (12.9), ചെന്നൈ (17.1) എന്നിവിടങ്ങളിലേതിനേക്കാൾ കൂടുതലാണിത്. മുൻ വർഷം 45 കൊലപാതക കേസുണ്ടായിരുന്ന കൊൽക്കത്തയിൽ 2022ൽ 34 കേസുകളാണുണ്ടായത്. 2022ൽ 11 ബലാത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2021ലും ഇത്രതന്നെ ബലാത്സംഗക്കേസുകളാണുണ്ടായിരുന്നത്. ‘2022ൽ ഇന്ത്യയിലെ കുറ്റകൃത്യങ്ങൾ’ എന്ന എൻസിആർബി റിപ്പോർട്ട് 36 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും കേന്ദ്ര ഏജൻസികളിൽനിന്നുമുള്ള കണക്കുകൾ പ്രകാരം തയ്യാറാക്കിയതാണ്.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ

അവശനിലയിൽ വീടിനകത്ത് അകപ്പെട്ടു പോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്

മേപ്പാടി: ഒറ്റക്ക് താമസിക്കുന്ന വയോധിക ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറി വയോധികയെ ആശുപത്രിയിൽ എത്തിച്ച് പോലീസ്. മേപ്പാടി, ചെമ്പോത്രയിൽ താമസിക്കുന്ന വയോധികയെയാണ് പോലീസ്‌ ആശുപത്രിയിലെത്തിച്ചത്. അകത്ത് ചെന്ന് നോക്കിയപ്പോൾ

കഞ്ചാവുമായി പനമരം സ്വദേശിനി പോലീസിന്റെ പിടിയില്‍

പനമരം: കര്‍ണാടകയില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 80 ഗ്രാം കഞ്ചാവുമായി പനമരം സ്വദേശിനിയെ പനമരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മോനും സംഘവും ചേര്‍ന്ന് പിടികൂടി. പനമരം നീരട്ടാടി കാഞ്ഞിരത്തിങ്കല്‍ നബീസ (48) ആണ്

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്താണ് ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിത ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ പരിസരത്തുള്ള ജൈവവൈവിധ്യം

ഗ്രാമ സ്വരാജ് യാത്രക്ക് സ്വീകരണം നൽകി

വെണ്ണിയോട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടി സിദ്ധിഖ് എം എൽ എ നയിക്കുന്ന ഗ്രാമ സ്വരാജ് യാത്രക്ക് വെണ്ണിയോട് അങ്ങാടിയിൽ സ്വീകരണം നൽകി.വി അബ്ദുള്ള

വീട്ടമ്മമാർക്കായി സ്വയംതൊഴിൽ പരിശീലനക്യാമ്പ് ആരംഭിച്ചു.

പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ, സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 18 മുതൽ 50 വയസ്സുവരെ പ്രായമുള്ള വീട്ടമ്മമാർക്കായി, അഗ്നിച്ചിറകുകൾ എന്ന പേരിൽ ഒരാഴ്ചക്കാലത്തെ സ്വയംതൊഴിൽ പരിശീലനവും പാചക പഠന ക്ലാസുകളും ആരംഭിച്ചു. ജയശ്രീ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.