ഏകദിന സംരംഭകത്വ വികസന ശില്പശാല സംഘടിപ്പിച്ചു.

ചെന്നലോട്: എന്റർപ്പണർഷിപ്പ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ജോയിന്റ് വളണ്ടറി ആക്ഷൻ ഫോർ ലീഗൽ ആൾട്ടർനേറ്റീവ്സ് (ജ്വാല), തരിയോട് ഗ്രാമപഞ്ചായത്ത് ചെന്നലോട്, മഠത്തുവയൽ വാർഡുകളുടെ സഹകരണത്തോടെ എസ് സി, എസ് ടി കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്ക് വേണ്ടി ഏകദിന സംരംഭകത്വ വികസന ശില്പശാല സംഘടിപ്പിച്ചു. മടത്തുവയൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ശില്പശാല തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രൻ മടത്തുവയൽ അധ്യക്ഷത വഹിച്ചു. എൻ.ജി.ഓ കൺസൾട്ടന്റ് പി.സി ജോസ്, വ്യവസായ കേന്ദ്രം എന്റർപ്രണർ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് വർഷ ബാബു എന്നിവർ വിഷയാവതരണം നടത്തി.

സിഡിഎസ് എക്സിക്യൂട്ടീവ് അംഗങ്ങളായ സാഹിറ അഷറഫ്, പുഷ്പ പ്രഭാകരൻ, എസ്.ടി ആനിമേറ്റർ നിഷ ബാലകൃഷ്ണൻ, , സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ജ്വാല ടീം അംഗങ്ങളായ ലില്ലി തോമസ് സ്വാഗതവും ടി എ ലക്ഷ്മണൻ നന്ദിയും പറഞ്ഞു. പരിപാടിയിൽ സാമ്പത്തിക സാക്ഷരതയും മാനേജ്മെൻ്റും എന്ന വിഷയത്തിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ജീവനോപാധി പദ്ധതികളെ സംബന്ധിച്ചും ക്ലാസുകൾ നടന്നു.

സല്യൂട്ട് ചെയ്തപ്പോഴുള്ള പ്രതികരണത്തിൽ സംശയം, ട്രെയിൻ യാത്രയിൽ ‘എസ്ഐ’ പിടിയിൽ; ചോദ്യംചെയ്തപ്പോൾ ആഗ്രഹം കൊണ്ടാ സാറേയെന്ന് മറുപടി

ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം – ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ചയാണ് സംഭവം. ട്രെയിൻ

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തളിപ്പറമ്പിൽ മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശി മുഹമ്മദ്‌ ഷാഹിദാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെനന്നായിരുന്നു പരാതി. ഇയാൾക്കെതിരെ തളിപ്പറമ്പ്

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജൂലൈ

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.