കൽപ്പറ്റ :കെപിസിസിയുടെ ആഹ്വാനപ്രകാരം ആറു വയസ്സുള്ള പിഞ്ചു കുഞ്ഞിനെ അതിക്രൂരമായി കൊലചെയ്ത നരാധമന് ശിക്ഷ വാങ്ങി കൊടുക്കാൻ കഴിയാത്ത ഇടതുപക്ഷ സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. വണ്ടിപെരിയാർ കേസിൽ സംസ്ഥാന നിയമ – ആഭ്യന്തര വകുപ്പുകളുടെ ഭാഗത്തു നിന്നും ഉണ്ടായത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും
ആറു വയസ്സുള്ള പിഞ്ചു കുഞ്ഞിനെ അതിക്രൂരമായി കൊല ചെയ്ത നരാധമന് ശിക്ഷ വാങ്ങി കൊടുക്കാൻ കഴിയാത്ത ഇത്തരം കഴിവുകെട്ട ഭരണാധികാരികൾ രാജി വെച്ച് ഇറങ്ങി പോവുകയാണ് വേണ്ടതെന്നും ധർണ്ണ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ പി പി ആലി പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷനായിരുന്നു. അഡ്വക്കറ്റ് ടി ജെ ഐസക്, ജി വിജയമ്മ ടീച്ചർ, കെ കെ രാജേന്ദ്രൻ, പി വിനോദ് കുമാർ, എസ് മണി, ഹർഷൽ കോന്നാടൻ, കരിയാടൻ ആലി, കെ ശശികുമാർ, ഷാഫി പുൽപ്പാറ, സെബാസ്റ്റ്യൻ കൽപ്പറ്റ, ആർ രാജൻ, ഇ വി എബ്രഹാം, ഡിന്റോ ജോസ്, മുഹമ്മദ് ഫെബിൻ, ഷെഫീഖ് റാട്ടക്കൊലി ഷബ്നാസ് തന്നാണി,തുടങ്ങിയവർ സംസാരിച്ചു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.