റീബിൽഡ് കേരള ഇനീഷ്യറ്റീവ് എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് നോഡൽ സൊസൈറ്റിയുടെ കീഴിൽ ആയിരം കുടുംബശ്രി സംരംഭങ്ങൾ രൂപികരിച്ചു. സേവനം, ഉൽപ്പാദനം, ട്രേഡിംഗ് എന്നീ മേഖലകളിലാണ് രൂപികരിച്ചിട്ടുള്ളത്. ആയിരം സംരംഭങ്ങൾ രൂപികരിക്കുന്നതിന് പ്രയത്നിച്ച സാധിക എം.ഇ.സി ഗ്രൂപ്പിനെ ചടങ്ങിൽ അനുമോദിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രമണ്യൻ നിർവ്വഹിച്ചു. അസിസ്റ്റന്റ് കോർഡിനേറ്റർ റെജീന , ചെയർപെഴ്സൺ സൗമിനി, വൈസ് ചെയർപെഴ്സൺ ശാന്ത രവി ,പ്രോഗ്രാം മാനേജർമാരായ ഹുദൈഫ്, ശ്രുതി, മെന്റർ കലേഷ്, അകൗണ്ടന്റ് ആഷ്ലി, അർജുൻ,ശരണ്യ എന്നിവർ സംസാരിച്ചു

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.