നെല്ലാറച്ചാൽ : ഈ വർഷത്തെ സ്പതദിന സഹവാസ ക്യാബിന്റെ ജില്ലാതല ഉൽഘാടനം നെല്ലാറച്ചാൽ സ്കൂളിൽ പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ 54 യൂണിറ്റുകളിലാണ് ക്യാമ്പ് നടക്കുന്നത്. മാലിന്യമുക്ത നാളെക്കായ് യുവ കേരളം എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ സന്ദേശം. ക്യാബിന്റെ ഭാഗമായി സ്നേഹാരാമ നിർമ്മാണം, ഹരിതഗ്യഹം, നാടറിയാം, സ്നേഹ സന്ദർശനം, ജീവദ്യുതി പോൾബ്ലഡ് , ഹ്യൂമൻ ബുക്ക്, സമദർശൻ, ഭാരതീയം, സന്നദ്ധം, ഒപ്പം എന്നീ പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കും.
ചടങ്ങിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസൈനാർ സി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീത വിജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എസ് വിജയ, ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ മനോജ് കെ.വി, എൻ.എസ്.എസ് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്, വാർഡ് മെമ്പർമാരായ അമിന പി.ടി, ജോർജ് എം.യു, പി.ടി.എ പ്രസിഡന്റ് സതീഷ് പി.എ, പി ടി എ വൈസ് പ്രസിഡണ്ട് യു. ബാലൻ, എസ്.എം.സി ചെയർമാൻ ഷമീർ എ, സ്വാഗത സംഘം ചെയർമാൻ രാധാകൃഷ്ണൻ കെ.കെ, സീനിയർ അസിസ്റ്റന്റ് ജീജ കെ.ടി, വൊളണ്ടിയർ അബിന ജോസഫ് എന്നിവർ സംസാരിച്ചു

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.