‘എൻ്റെ ഫോട്ടോ എടുത്ത് മാറ്റണം; ദൈവത്തോട് മാത്രമേ പ്രാർഥിക്കാൻ പാടുള്ളൂ’; ഗാന്ധിഭവനിലെ പ്രാർഥനാ ഹാളിൽ തന്റെ ചിത്രം കണ്ട എം.എ യൂസഫലി

കൊല്ലം: അനാഥരായ വയോജനങ്ങൾക്കായുള്ള അഗതി മന്ദിരത്തിലെ പ്രാർഥനാ ഹാളിൽ സ്ഥാപിച്ച തന്റെ ചിത്രം എടുത്തുമാറ്റണമെന്ന് അഭ്യർഥിച്ച് ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലി. പ്രാർഥന ദൈവത്തിനോടേ പാടൂള്ളൂവെന്നും യൂസുഫലി പറഞ്ഞു.

പത്തനാപുരം ഗാന്ധിഭവനിൽ അന്തേവാസികൾക്ക് താമസിക്കാനായി ലുലു ഗ്രൂപ്പ് നിർമിച്ചുനൽകുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിനായി എത്തിയപ്പോഴായിരുന്നു നിലവിലുള്ള കെട്ടിടത്തിലെ പ്രാർഥനാ ഹാളിൽ തന്റെ ചിത്രം ഇരിക്കുന്നത് യൂസഫലി കണ്ടത്. ഉടൻ തന്നെ ഇതെടുത്ത് മാറ്റാൻ ഗാന്ധിഭവൻ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായ ഡോ. പുനലൂർ സോമരാജനോട് അദ്ദേഹം നിർദേശിക്കുകയായിരുന്നു.

‘ഇത് പ്രാർഥനാ ഹാളല്ലേ. അപ്പോൾ എന്റെ ഫോട്ടോ എടുത്ത് മാറ്റണം. പ്രാർഥന ദൈവത്തോടിനാണ്. ദൈവത്തിനോട് മാത്രമേ പ്രാർഥിക്കാൻ പാടുള്ളൂ’- ഡോ. സോമരാജനോട് യൂസഫലി പറഞ്ഞു. ‘ദൈവത്തിനോടാണ്, നമ്മൾ നോക്കിക്കൊണ്ടാണ് പ്രാർഥിക്കുന്നത്’ എന്ന് സോമരാജൻ പറഞ്ഞു.

ഇതോടെ, ‘തന്നെ നോക്കിക്കൊണ്ട് പ്രാർഥിക്കേണ്ടെന്നും ദയവുചെയ്ത് ഇതെടുത്ത് മാറ്റണമെന്നും ദൈവത്തിന്റെ ചിത്രങ്ങൾ വച്ചോ’യെന്നും യൂസഫലി പറഞ്ഞു. എന്നാൽ, ദൈവത്തിന്റെ ചിത്രങ്ങൾ വച്ചിട്ടില്ലെന്നും ചിത്രങ്ങളില്ലാത്ത ദൈവം ആണെന്നും ഡോ. സോമരാജൻ പറഞ്ഞു. എന്നാൽ, ”മനസിലാണ് ദൈവം, ഇൻവിസിബിൾ. അപ്പോൾ ഈ ഫോട്ടോയെടുത്ത് മാറ്റണം”- എന്നായിരുന്നു യൂസഫലിയുടെ മറുപടിയും നിർദേശവും. മാറ്റാമെന്ന് സോമരാജൻ സമ്മതിക്കുകയും ചെയ്തു.

മക്കൾ മാതാപിതാക്കളെ തള്ളിവിടുന്ന പ്രവണത ഇപ്പോൾ കൂടുകയാണെന്ന് ചടങ്ങിൽ സംസാരിക്കവെ യൂസഫലി ചൂണ്ടിക്കാട്ടി. വളരെ അർഹരായ ആളുകളെ മാത്രമേ എടുക്കാവൂ. കഴിയുന്നതും ആരും അമ്മമാരെയും അച്ഛന്മാരെയും തള്ളിവിടരുത്. അവരെ ദുഃഖം അനുഭവിപ്പിക്കരുത്. അവരിവിടെ വന്നാൽ സന്തോഷമായിരിക്കും. പക്ഷേ നിങ്ങൾ ശുശ്രൂഷിക്കേണ്ടവരെ ശുശ്രൂഷിക്കുക. മാതാപിതാക്കളോട് കരുണയും സ്‌നേഹവും കാണിക്കുക എന്നാണ് ഖുർആൻ പറയുന്നത്.

‘മാതാ പിതാ ഗുരു ദൈവം എന്നാണ് ഹൈന്ദവ സഹോദരങ്ങൾ പഠിക്കുന്നത്. ശ്രീരാമ ഭഗവാൻ വനവാസത്തിന് പോയതുപോലും തന്റെ പിതാവിന്റെ വാക്ക് പാലിച്ചാണ്. തന്റെ പിതാവായ സൂര്യഭഗവാൻ കൊടുത്ത കവചകുണ്ഡലങ്ങൾ മാതാവായ കുന്തീദേവീക്ക് അഴിച്ചുകൊടുത്ത് മരണത്തെ നേരിടുകയായിരുന്നു കർണൻ. അതൊക്കെയാണ് ഹിന്ദു പുരാണങ്ങളിൽ പറയുന്നത്. ബൈബിളിലും പറയുന്നു നിങ്ങൾ മാതാപിതാക്കളെ സ്‌നേഹിക്കൂ, ബഹുമാനിക്കൂ, ശുശ്രൂഷിക്കൂ എന്ന്. അതില്ലാതെ ഇങ്ങനെ തള്ളിവിടുന്ന പ്രവണത കേരളത്തിൽ വർധിക്കാതിരിക്കട്ടെ. അവർക്ക് ദൈവത്തിന്റെ ശാപമില്ലാതിരിക്കട്ടെ എന്ന് പ്രാർഥിക്കുകയാണ്’- അദ്ദേഹം വിശദമാക്കി.

കെട്ടിടത്തിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു. ഗാന്ധി ഭവനിൽ 20 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിൽ 300 പേർക്ക് താമസിക്കാം. ഗാന്ധിഭവനിൽ താമസിക്കുന്ന പുരുഷ അന്തേവാസികൾക്കായാണ് കെട്ടിടം നിർമിക്കുന്നത്. തറക്കല്ലിടൽ ദിവസം തന്നെ പൈലിങ്ങും ആരംഭിച്ചിട്ടുണ്ട്. ഗാന്ധിഭവനിലെ അമ്മമാർക്ക് താമസിക്കാനായി നേരത്തെ യൂസഫലി ഒരു കെട്ടിടം നിർമിച്ചുനൽകിയിരുന്നു

സ്പോട്ട് അഡ്മിഷൻ

നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.

റേഷൻ വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക്) കാർഡിന് 5 കിലോഗ്രാം അരിയും എൻപിഎസ് (നീല) കാർഡിന് 10 കി. ഗ്രാം അരിയും അധിക വിഹിതമായും എൻപിഎൻഎസ് (വെള്ള) കാർഡിന് സാധാരണ വിഹിതമായി 15 കി.ഗ്രാം

അപേക്ഷ ക്ഷണിച്ചു.

ജില്ലാ പട്ടികജാതി/ പട്ടികവർഗ മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘത്തിൻ്റെ (പ്രിയദർശിനി ട്രാൻസ്പോർട്ട്) ഉടമസ്ഥതയിലുള്ള കെ എൽ 12 ഇ 4657 സ്റ്റേജ് ക്യാരേജ് ബസ്സ് അറ്റകുറ്റപ്പണി നടത്തി ലീസ് അടിസ്ഥാനത്തിൽ സർവീസ് നടത്തുന്നതിന് അപേക്ഷ

ലേലം

കൽപറ്റ ജനറൽ ആശുപത്രിയിലെ കെ എൽ -01- എ വൈ 9662 മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. ടെൻഡറുകൾ ഓഗസ്റ്റ് എട്ട് ഉച്ച ഒന്ന് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ ഓഫീസുമായി

ലോക സൗഹൃദ ദിനം; ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എസ് വിദ്യാർത്ഥികൾ

ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായി ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എച്ച്എസ് വിദ്യാർത്ഥികൾ. സൗഹൃദം മഹാവൃക്ഷമായി വളരട്ടെയെന്ന സന്ദേശവുമായി സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വിദ്യാർത്ഥികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറുകയായിരുന്നു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ഒരു കോടി

എച്ച്ഐവി, എയ്ഡ്സ് ബോധവത്കരണ സന്ദേശവുമായി റെഡ് റൺ മാരത്തോൺ മത്സരം

അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കായി റെഡ് റൺ മാരത്തോൺ മത്സരം സംഘടിപ്പിച്ചു. എച്ച്ഐവി, എയ്ഡ്സിനെ കുറിച്ച് യുവജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.