ചായ ചോദിച്ചതിന് ഭര്‍ത്താവിന്‍റെ കണ്ണില്‍ കത്രിക കൊണ്ട് കുത്തി; ഭാര്യ ഒളിവില്‍

ബാഗ്പത്: ചായയിട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിന്‍റെ കണ്ണില്‍ കത്രിക കൊണ്ട് കുത്തിയതിനു ശേഷം ഓടിപ്പോയി. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലാണ് സംഭവം. കണ്ണിന് ഗുരുതരമായി മുറിവേറ്റ അങ്കിത് എന്ന യുവാവ് ഇപ്പോള്‍ ചികിത്സയിലാണ്.

മൂന്നുവര്‍ഷം മുന്‍പായിരുന്നു അങ്കിതിന്‍റെ വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കു പിന്നാലെ ദമ്പതികള്‍ തമ്മില്‍ വഴക്ക് തുടങ്ങിയിരുന്നു. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് അങ്കിതിന്റെ ഭാര്യ അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം അങ്കിത് ചായ ചോദിച്ചാണ് യുവതിയെ പ്രകോപിപ്പിച്ചത്. കത്രിക കൊണ്ട് കണ്ണില്‍ കുത്തിയ ശേഷം അവിടെ നിന്നും ഓടിപ്പോവുകയായിരുന്നു. ബഹളം കേട്ട് അങ്കിതിന്‍റെ ഭാര്യാസഹോദരിയും മക്കളുമെത്തി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അങ്കിതിനെ ഉടന്‍ തന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റി. യുവതിയെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

പുത്തരി മഹോത്സവം ആഘോഷിച്ചു.

മാനന്തവാടി: ഒഴക്കോടി ശ്രീകൃഷ്ണക്ഷേത്രത്തിൽ പുത്തരി മഹോത്സവം ക്ഷേത്രം മേൽശാന്തി മഴവന്നൂർ താഴെ ഇല്ലത്ത് പ്രകാശൻ നമ്പൂതിരി യുടെ കാർമികത്വത്തിൽ ആചാര വിധിപ്രകാരം കതിർ പൂജയും ഭക്തജനങ്ങൾക്ക് കതിർ വിതരണവും നടത്തി. ജില്ലാ മണ്ണ് സംരക്ഷണ

ഗതാഗത നിയന്ത്രണം

കല്ലേരി കോട്ടൂർ മേനോൻമുക്ക് റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിൽ നവംബർ 10 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ കല്ലേരി കോട്ടൂർ മേനോൻമുക്ക് റോഡിൽ വാഹന ഗതാഗത ഭാഗികമായി നിയന്ത്രിക്കും. Facebook Twitter WhatsApp

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിൽ ഇതാദ്യം; റിവിഷൻ ടോട്ടൽ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ വിജയവുമായി വൈത്തിരി താലൂക്ക് ആശുപത്രി

അതീവ സങ്കീര്‍ണമായ റിവിഷൻ ടോട്ടൽ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി വൈത്തിരി താലൂക്ക് ആശുപത്രി. വര്‍ഷങ്ങൾക്ക് മുമ്പ് മറ്റൊരു ആശുപത്രിയിൽ ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തിക്ക് പിന്നീട് ശാരീരിക ബുദ്ധിമുട്ടുകളും സങ്കീര്‍ണതകളുമുണ്ടായതിനെ

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാറ്റാടി കവല, നടവയൽ ടൗൺ, നടവയൽ പള്ളി, ഓശാന ഭവൻ, പാടിക്കുന്ന്‌, പുളിക്കം കവല, നെയ്കുപ്പ, നെയ്കുപ്പ ഫോറസ്റ്റ്, നെയ്കുപ്പ പാലം, നെയ്കുപ്പ എ.കെ.ജി, മണൽവയൽ, എരട്ടമുണ്ട, ആലുങ്കൽ

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സംഘടിപ്പിച്ച മെഡിക്കൽ എക്സിബിഷൻ ശ്രദ്ധേയമാകുന്നു.

കൽപ്പറ്റ: കൽപ്പറ്റ എം.സി.എഫ്. പബ്ലിക് സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ എക്സിബിഷനിൽ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയ മെഡിക്കൽ എക്സിബിഷൻ എക്സിക്യൂട്ടീവ് ട്രസ്റ്റി യു.

ധനശ്രീ സ്വാശ്രയ സംഘം വാർഷികവും,കുടുംബസംഗമവും നടത്തി.

ശ്രേയസ് നമ്പ്യാർകുന്ന് യൂണിറ്റിലെ ധനശ്രീ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് ഉദ്ഘാടനം ചെയ്തു.സംഘം വൈസ് പ്രസിഡന്റ്‌ ഷണ്മുഖൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ചന്ദ്രിക വാർഷിക റിപ്പോർട്ടും,കണക്കും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.