ലക്കിടി :ലക്കിടിയിലെ സന്നദ്ധ സംഘടനയായ ലെജൻഡ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ വാർഷികയോഗവും പുതുവത്സര ആഘോഷവും “ലെജൻഡ്സ് ഫെസ്റ്റിവൽ -2024” എന്ന പേരിൽ 2023 ഡിസംബർ 31 ന് നടത്തും.വൈകുന്നേരം 5 മണി മുതൽ ലക്കിടി ഗവ: എൽപി സ്കൂളിൽ വെച്ച് വർണ്ണാഭമായ കലാപരിപാടികൾ,സ്നേഹവിരുന്ന്,ആകാശവിസ്മയം എന്നിവ നടത്തുമെന്ന് ലെജൻഡ്സ് ക്ലബ്ബ് ആഘോഷകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കോവിഡ്-പ്രളയ മഹാമാരി ദുരിതം സമയങ്ങളിൽ നാടിന്റെ സേവന പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായി നിന്ന സംഘടനയാണ് ലെജൻഡ്സ് ലക്കിടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.