കല്‍പ്പറ്റ നഗരസഭയുടെ ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററിലേക്ക് താലക്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറുടെ നിയമനം നടത്തുന്നു. യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി സര്‍ട്ടിഫിക്കറ്റ്. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ രേഖകള്‍ സഹിതം ജനുവരി 3ന് രാവിലെ 11ന് സൂപ്രണ്ട് ഓഫീസില്‍ എത്തണം. ഫോണ്‍: 0936 206768

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം
ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്‌സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്‌സ്റേ ചിത്രങ്ങളിലൂടെ