കല്‍പ്പറ്റ ബ്ലോക്കില്‍ ഉള്‍പ്പെട്ട പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്ത് പരിധിയിലെ യു.ഡി.ഐ.ഡി കാര്‍ഡിനു വേണ്ടി അപേക്ഷിച്ചിട്ട് ഇതുവരെയും ലഭിക്കാത്തവര്‍ക്ക് വേണ്ടിയുള്ള യു.ഡി.ഐ.ഡി പരാതി പരിഹാര അദാലത്ത് ജനുവരി 4 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെ പൊഴുതന കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. യു.ഡി.ഐ.ഡി കാര്‍ഡ് എന്റോള്‍മെന്റ് നമ്പര്‍, ആധാര്‍ കാര്‍ഡ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍, ഫോട്ടോ, ഒപ്പ്, വിരലടയാളം, മൊബൈല്‍ നമ്പര്‍, ജനനതിയതി എന്നിവ ഹാജരാക്കണം. യു.ഡി.ഐ.ഡി പരാതി പരിഹാര അദാലത്തിന് ഭിന്നശേഷിയുള്ള വ്യക്തികള്‍ നേരിട്ട് ഹാജരാകേണ്ടതില്ല. പകരം ബന്ധപ്പെട്ട രേഖകള്‍ സഹിതം മറ്റൊരാള്‍ക്ക് പങ്കെടുക്കാം.

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം
ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്‌സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്‌സ്റേ ചിത്രങ്ങളിലൂടെ