മലപ്പുറം ഗവ.കോളേജില്‍ ഫിസിക്സ് വിഭാഗത്തില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.എസ്.ടി – എസ്.ഇ.ആര്‍.ബിയുടെ മൂന്ന് വര്‍ഷത്തേക്കുള്ള പദ്ധതിയില്‍ ഫിസിക്സ്, ഫിസിക്കല്‍ സയന്‍സ് ബിരുദാനന്തര ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. സി.എസ്.ഐ.ആര്‍/യു.ജി.സി നെറ്റ്/ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 31 വയസ്സ്. താല്‍പര്യമുളളവര്‍ ജനുവരി 18നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : gcmalappuram.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 9496842940 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.