വിവിധ കാരണങ്ങളാല്‍ ആധാര്‍ എന്റോള്‍മെന്റ് നടത്തിയിട്ടില്ലാത്ത ജില്ലയിലെ കാട്ടുനായ്ക്ക വിഭാഗങ്ങള്‍ക്കായി ജില്ലയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക ആധാര്‍ ക്യാമ്പുകളില്‍ യു.ഐ.ഡി.എ.ഐ കേരള ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ സന്ദര്‍ശനം നടത്തി. ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമാണ് ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്. ജില്ലയില്‍ 20 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ഡോ. രേണുരാജുമായി ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ ചര്‍ച്ച നടത്തി. ഐ.റ്റി.ഡി.പി അസി. പ്രൊജക്ട് ഓഫീസര്‍ എന്‍.ജെ റെജി, സി എസ് സി ജില്ലാ കോര്‍ഡിനേറ്റര്‍ വിഷ്ണു രവീന്ദ്രന്, യു.ഐ.ഡി.എ.ഐ പ്രതിനിധി കൃഷ്ണേന്ദ്, ഐ.ടി മിഷന് ജില്ലാ പ്രോജക്ട് മാനേജര്‍ നിവേദ് എസ്. തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പി.എം.ജന്മന് ആധാര്‍ ക്യാമ്പുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്ക് എസ്.ടി പ്രമോട്ടര്‍മാര്‍, ടി.ഇ.ഒമാര്‍ എന്നിവരെയോ തൊട്ടടുത്തുളള അക്ഷയ കേന്ദ്രവുമായോ, 04936 206267 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ