മൂളിത്തോട്: മൂളിത്തോട് -പുതുശ്ശേരി റോഡിൽ അപകടങ്ങൾ പതി
വാകുന്നതായും ബന്ധപ്പെട്ട അധികൃതർ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. കഴിഞ്ഞ ദിവസം കോഴി കൊണ്ടു പോകുന്ന വാഹനം റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞിരുന്നു. തലനാരിഴയ്ക്കാണ് വാഹനത്തിൽ ഉണ്ടായിരുന്നവർ രക്ഷപെട്ടത്. റോഡിൽ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും ചില സ്ഥലങ്ങളിൽ ടാറിങ്ങ് ഇരുന്നു പോയതും അപകട സാധ്യത വർധിപ്പി ക്കുന്നു. കൂടാതെ അപകട മേഖലകളിൽ സംരക്ഷണവേലി പിടിപ്പി ക്കാത്തതും അപകടത്തിന് കാരണമാകുന്നതായും, അപകടങ്ങൾ കുറയ്ക്കാൻ എത്രയും വേഗം മുൻകരുതലുകൾ സ്വീകരിക്കണമെ ന്നും വാളേരി കാർഷിക കൂട്ടായ്‌മ ആവശ്യപ്പെട്ടു. ജയചന്ദ്രൻ വളേരി, ഷിബി കണ്ണത്ത്, പ്രദീപ് കുമാർ, ടോജോ, ദിലീപ് കുമാർ, വിനു മോഹൻ എന്നിവർ സംസാരിച്ചു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്