സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും സംയുക്തമായി സൂക്ഷ്മ-ചെറുകിട-ഇടത്തര സംരംഭകര്‍ക്ക് ഫിനാന്‍സ്, ടാക്സ്, ഓഡിറ്റ് എന്നീ സാമ്പത്തിക വിഷയങ്ങളിലെ സംശയ നിവാരണത്തിനും വിദഗ്ധ സേവനത്തിനും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച രാവിലെ 11 മുതല്‍ ഉച്ചക്ക് 1 വരെ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. കലക്ടറേറ്റ് ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ നടന്ന പരിപാടി സബ് കലക്ടര്‍ മിസല്‍ സാഗര്‍ ഭരത് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ജില്ലയിലെ സംരംഭകര്‍ക്ക് സിറ്റിംഗും നടന്നു. പരിപാടിയില്‍ ഐ.സി.എ.ഐ കോഴിക്കോട് ബ്രാഞ്ച് ചെയര്‍മാന്‍ മുജീബ് റഹ്മാന്‍ അദ്ധ്യക്ഷനായി. ട്രഷറര്‍ അത്ഭുത ജ്യോതി, കെ.എസ്.എസ്.ഐ.എ സെക്രട്ടറി മാത്യു തോമസ്, ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍, വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാകേഷ് കുമാര്‍, വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ അഖില സി ഉദയന്‍, ജില്ലാ വ്യവസായ കേന്ദ്രം ജീവനക്കാര്‍, സംരംഭകര്‍ എന്നിവര്‍ പങ്കെടുത്തു.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്