കൽപ്പറ്റ: ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ വയനാടായി തെര ഞ്ഞെടുക്കപ്പെട്ട വി.വി. സുമേഷിനെ വയനാട് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് ആദരിച്ചു. ബത്തേരിയിൽ കേരള അത്ലറ്റ് ഫിസിക്ക് അല്യൻസ് സംഘടിപ്പിച്ച ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിലാണ് 90 കിലോഗ്രാം സീനിയർ വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടി സുമേഷ് ജില്ലാ പോലീസിന്റെ യശസ്സുയർത്തിയത്. വയനാട് ജില്ലാ പോലീസിന് കീഴിലെ ടൂറിസം പോലീസിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായി സേവനം അനുഷ്ടിച്ചുവരുന്ന സുമേഷ് വൈത്തിരി സ്വദേശിയാണ്.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.