തരുവണ: തരുവണ കരിങ്ങാരി സ്‌കൂളിൻ്റെ അടുത്ത് വെച്ച് നിയന്ത്ര
ണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. തരുവണ കരിങ്ങാരി ചങ്കരപ്പാൻ സി എച്ച് ബഷീർ (48) ആണ് മരിച്ചത്. ഇന്നലെ അർധരാ ത്രിയാണ് സംഭവം. കരിങ്ങാരിക്ക് സമീപമുള്ളവരോടൊപ്പം മറ്റൊരു വാഹനത്തിൽ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ പോയി വന്ന ശേഷം സ്വന്തം വാഹനത്തിൽ വീട്ടിലേക്ക് പോകുന്നതിനിടയിലായിരു ന്നു അപകടം. മറിഞ്ഞ ഓട്ടോയുടെ അടിയിലായിരുന്നു ബഷീർ. അപകടം ആരും അറിഞ്ഞിരുന്നില്ല.
പരേതനായ ഇബ്രാഹിമിൻ്റേയും മറിയത്തിൻ്റെയും മകനാണ് ബഷീർ. ഭാര്യ: റെയ്ഹാനത്ത്. മക്കൾ: മിസ്‌രിയ, അഫീദ, ബരീദ. മരുമകൻ: ഇസ്‌മായിൽ.

റിവേഴ്സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്