സ്നേഹാരാമം നാടിന് സമര്‍പ്പിച്ചു

ശുചിത്വമിഷന്‍, മാനന്തവാടി മുനിസിപ്പാലിറ്റി, മാനന്തവാടി ഗവ കോളജ് എന്‍.എസ്.എസ് യൂണിറ്റ്, ഓട്ടോ തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്നേഹാരാമം നാടിന് സമര്‍പ്പിച്ചു. മാനന്തവാടി നഗരസഭ ഓഫീസ് പരിസരത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിന് സമീപത്താണ് സ്നേഹാരാമം ഒരുക്കിയിട്ടുള്ളത്. പൂന്തോട്ടങ്ങളും ഇരിപ്പിടങ്ങളുമാണ് പ്രധാന ആകര്‍ഷണം. ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും സ്നേഹാരാമത്തിന്റെ മോടി കൂട്ടുന്നുണ്ട്. പൊതു ഇടങ്ങളെ വൃത്തിയുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വമിഷന്റെ നേതൃത്വത്തിലാണ് സ്നേഹാരാമങ്ങള്‍ ഒരുക്കുന്നത്. ശുചിത്വ മേഖലയില്‍ യുവതലമുറയുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍.എസ്.എസ് യൂണിറ്റ് വിദ്യാര്‍ഥികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ ഇടങ്ങളില്‍ സ്നേഹാരാമങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സന്ദേശങ്ങള്‍ അടങ്ങിയ ചുവരെഴുത്തുകളും, സെല്‍ഫി സെന്ററുകളും മാനന്തവാടിയില്‍ വിവിധ ഇടങ്ങളില്‍ നിര്‍മ്മിക്കും.

മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ സ്നേഹാരാമം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പാത്തുമ്മ ടീച്ചര്‍ അധ്യക്ഷയായ പരിപാടിയില്‍ ക്ലീന്‍ സിറ്റി മാനേജര്‍ കെ.എം സജി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ വിപിന്‍ വേണുഗോപാല്‍, പി വി എസ് മൂസ, വാര്‍ഡ് കൗണ്‍സിലര്‍മാരായ അരുണ്‍ കുമാര്‍, ബാബു പുളിക്കന്‍, ലൈല സജി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ സലാം, എന്‍എസ്എസ്‌പ്രോഗ്രാം ഓഫീസര്‍ രതീഷ്, എന്‍.എസ്.എസ് ലീഡര്‍ അനുരാജ് എന്നിവര്‍ സംസാരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, ഓട്ടോ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

വീട്ടിലിരുന്ന് ഓണ്‍ലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന് വാഗ്‌ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധന നീക്കത്തിലൂടെ.കാട്ടാക്കട സ്വദേശി ആന്റോ ബിജു(25) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയാണ്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ മൂന്നുപേർ അറസ്റ്റില്‍. പാലാ ഭരണങ്ങാനം വേലംകുന്നേല്‍ ടോജി തോമസ് (39), മൈഗ്രിറ്റ് ഉടമ ദേശം പിവിഎസ് ഫ്ലാറ്റില്‍ താമസിക്കുന്ന നിഷ വിജേഷ് (38), ഉദ്യോഗാർഥികളുടെ

കൂലി സിനിമയിൽ രജനീകാന്തിന് 200 കോടി പ്രതിഫലം; സംവിധായകൻ ലോകേഷ് കനകരാജിന് 50 കോടി; മലയാളി താരം സൗബിൻ സാഹിറിന് എത്ര കിട്ടി എന്നറിയാമോ?

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന രജനീകാന്ത് ചിത്രം ‘കൂലി’ പ്രദർശനത്തിനെത്താൻ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.ലോകേഷ് കനകരാജ് സംവിധാനംചെയ്ത ചിത്രം ലോകവ്യാപകമായി ഓഗസ്റ്റ് 14-ന് റിലീസ് ചെയ്യും. അഡ്വാൻസ് ബുക്കിങ്ങിലും ചിത്രം വലിയ മുന്നേറ്റമാണ് നടത്തുന്നത്. രജനീകാന്തിന്

മെസേജ് അയക്കാൻ എഐ സഹായിക്കും, കിടിലൻ ഫീച്ചറുമായി വാട്‌സ്ആപ്പ്

തിരുവനന്തപുരം: ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ എഐ സവിശേഷതകൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സന്ദേശങ്ങൾ കൂടുതൽ മികച്ചതാക്കാൻ നിങ്ങളെ സഹായിക്കാനാണ് വാട്‌സ്ആപ്പ് ഇപ്പോൾ ശ്രമിക്കുന്നത്. വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിൽ ഉപയോക്താക്കൾക്ക്

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി, ദീപാവലി സമ്മാനമായി ജിഎസ്ടി നിരക്കുകൾ കുറയ്ക്കും

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

Latest News

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.