പള്ളിക്കുന്ന് പെരുന്നാളിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

മലബാറിലെ പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ പളളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലെ 116-ാം വാർഷിക തിരുനാളിന് ഒരുക്കങ്ങളായി.2024 ഫെബ്രുവരി 2 ന് ആരംഭിക്കുന്ന തിരുനാൾ 18 ന് സമാപിക്കും. 10,11,12 തിയതികളിലാണ് പ്രധാന തിരുനാൾ. കോഴിക്കോട് രൂപതാ മെത്രാൻ മോസ്റ്റ് റവ. ഡോക്ടർ വർഗ്ഗീസ് ചക്കാലക്കൽ, കണ്ണൂർ രൂപതാ മെത്രാൻ മോസ്റ്റ് റവ. ഡോ.അലക്സ് വടക്കുംതല,മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, സുൽത്താൻപേട്ട് രൂപതമെത്രാൻ മോസ്റ്റ് റവ.ഡോ. ആന്റണിസാമി പീറ്റർ അബീർ എന്നിവർ വിവിധ ദിനങ്ങളിൽ തിരുനാൾ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും.പ്രധാന തിരുനാൾ ദിനങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പള്ളിക്കുന്നിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേകസർവ്വീസ് നടത്തും.11 ന് വൈകിട്ട് 5.30 ന് പള്ളിക്കുന്ന് തിരുനാളിന്റെ പ്രധാന ചടങ്ങായ ലൂർദ്മാതാവിന്റെ തിരുസ്വരൂപം വഹിച്ചുള്ള ദീപാലംകൃത രഥ പ്രദക്ഷിണം നടക്കും.10,11,12 തിയ്യതികളിൽ നേർച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.10 ന് സിനിമാതാരം സുമേഷ്ചന്ദ്രൻ നയിക്കുന്ന മെഗാഷോ, 11 ന് തിരുവനന്തപുരം സംഘകേളിയുടെ സാമൂഹ്യസംഗീതനാടകം ‘മക്കളുടെ ശ്രദ്ധക്ക്’ എന്നിവയും ഉണ്ടായിരിക്കും. ഇടവക വികാരി റവ.ഡോ.അലോഷ്യസ് കുളങ്ങര ചെയർമാനായും പാരിഷ് കൗൺസിൽ സെക്രട്ടറി കെ.എ സെബാസ്റ്റ്യൻ മാസ്റ്റർ ജനറൽ കൺവീനറായുമുള്ള 201 അംഗ ആഘോഷകമ്മിറ്റിയാണ് തിരുന്നാളിന്റെ മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.

ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

സ്കൂൾ ഇലക്ഷനിൽ താരമായി മന്തിയും ബിരിയാണിയും

വൈത്തിരി: സ്കൂൾ ഇലക്ഷനിൽ താരമായി മന്തിയും,ബിരിയാണിയും. വൈത്തിരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പുതിയ ഉച്ചഭക്ഷണ മെനുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചിഹ്നങ്ങളായി മന്തിയും, ചിക്കൻ ബിരിയാണിയും, വെജിറ്റബിൾ ബിരിയാണിയും,മുട്ട ബിരിയാണിയും.

റീ ടെന്‍ഡര്‍ ക്ഷണിച്ചു.

സമഗ്ര ശിക്ഷ കേരളം കല്ലിങ്കര ഗവ. യുപി സ്കൂളിൽ ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കുന്നതിനും പ്രവൃത്തി നടപ്പാക്കുന്നതിനും നോണ്‍ ഗവ. അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 22ന് വൈകുന്നേരം നാലിനകം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

സീറ്റൊഴിവ്

കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ വിവിധ പി.ജി പ്രോഗ്രാമുകളിൽ സീറ്റൊഴിവ്. എം.എ ഹിസ്റ്ററി, എംകോം കോഴ്സുകളില്‍ എസ്.ടി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിലും, എം.എ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ എസ് ടി വിഭാഗത്തിനും, എം.എ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.