വയനാട്ടിൽ ജനവാസമേഖലയിലിറങ്ങിയ കരടിയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും.ഇന്നലെ രാത്രിയോടെ കരടി പനമരം ഭാഗത്തേക്ക് നീങ്ങിയിട്ടുണ്ട്. അതിനിടെ രണ്ട് വീടുകളിൽ കരടിയെത്തി.പാലിയാണ പ്രസാദിൻ്റെ വീട്ടിലെ സിസിടിവിയിൽ കരടിയുടെ ദൃശ്യങ്ങൾ പതിഞ്ഞു.കഴിഞ്ഞ മൂന്ന് ദിവസമായി കരടി നാട്ടിലിറങ്ങി ഭീതി പരത്തുകയാണ് ‘ ഇന്നലെ രാത്രി മാങ്ങാണി തറവാട്ടിലെത്തി പഞ്ചസാര എടുത്തു കൊണ്ടുപോയി. കഴിഞ്ഞ ദിവസം മറ്റൊരു വീട്ടിൽ നിന്ന് വെളിച്ചെണ്ണ കുപ്പിയും എടുത്തു കൊണ്ടു പോയി.സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം, നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ എന്നിവരുടെയും ഫോറസ്റ്റ് വെറ്റിറിനറി സർജൻ ഡോ. അജേഷ് മോഹൻദാസിൻ്റെയും നേതൃത്വത്തിലാണ് മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം പുരോഗമിക്കുന്നത്.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം