ഭക്ഷ്യ സുരക്ഷ ലൈസന്‍സ് നിര്‍ബന്ധം; 5 മുതല്‍ കര്‍ശന പരിശോധന;10 ലക്ഷം വരെ പിഴ

ഭക്ഷ്യ വസ്തുകളുടെ ഉത്പാദനം, സംഭരണം, വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി അഞ്ചിനകം ലൈസന്‍സ് നിര്‍ബന്ധമാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ഭക്ഷ്യ സുരക്ഷാ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധന നടത്തും. പരിശോധനയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ പത്തുലക്ഷം വരെ പിഴ ചുമത്തും. വഴിയോരത്ത് പ്ര വര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും നിയമം ബാധകമാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു.

താത്പര്യപത്രം ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രൊജക്ടുകളുടെ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് ഗവ. അക്രഡിറ്റഡ് ഏജൻസികളിൽ നിന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ താത്പര്യപത്രം ക്ഷണിച്ചു. പ്രൊജക്ട് നമ്പർ എസ്.ഒ 412/26 -10 ലക്ഷം, പ്രൊജക്ട് നമ്പർ എസ്.ഒ 413/26

യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് 2025-26ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ യുവജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി/മൃഗസംരക്ഷണം, വ്യവസായം/സാങ്കേതികവിദ്യ, മാധ്യമം തുടങ്ങിയ മേഖലകളില്‍ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ്

സ്വതന്ത്ര കർഷക സംഘം കൃഷിഭവൻ മാർച്ച് നടത്തി.

കൽപ്പറ്റ: കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേന്ദ്ര- സംസ്ഥാന സർക്കാറുകൾ കർഷകരോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചും സ്വതന്ത്ര കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ കൃഷിഭവനുകളിലേക്ക് മാർച്ച് നടത്തി. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക,

കുതിച്ചുയരുന്ന വെളിച്ചെണ്ണ വില നിയന്ത്രിക്കാൻ സർക്കാർ നടപടി, ഇന്ന് മുതൽ സപ്ലൈക്കോയിൽ ഒരു ലിറ്റർ വെളിച്ചെണ്ണ 457 രൂപക്ക് ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കാനുള്ള സർക്കാർ നടപടികൾ ഇന്ന് തുടങ്ങും. ഇന്ന് മുതൽ സപ്ലെക്കോ ഔട്ട്ലറ്റുകൾ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വിൽപ്പന ആരംഭിക്കുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ്

ലഹരി വിരുദ്ധ മാരത്തോണും സിഗ്നേച്ചർ ക്യാമ്പൈനും നടത്തി.

മാനന്താവാടി: യാക്കോബായ സുറിയാനി സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ജേക്കബിറ്റ് സിറിയൻ ഓർത്തഡോക്സ് യൂത്ത് അസോസിേഷൻ മാനന്തവാടി മേഖലയുടെ നേതൃത്വത്തിൽ ലഹരി വിമുക്തമായ സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി നഗരത്തിലൂടെ ലഹരി വിരുദ്ധ മാരത്തോൺ

തെരഞ്ഞെടുപ്പ് അട്ടിമറി: കോണ്‍ഗ്രസ് പ്രകടനം നടത്തി

കല്‍പ്പറ്റ: രാജ്യത്തിന്റെ ഭരണഘടനക്ക് പുല്ലുവില കല്‍പ്പിച്ച്, ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ പ്രതിഷേധിച്ചും, കോടിക്കണക്കിന് കള്ളവോട്ടര്‍മാരെ തിരുകികയറ്റി ജയിച്ച മോദി സര്‍ക്കാര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.