മാനന്തവാടി: അറബിക് ടീച്ചേർസ് അക്കാഡമിക് കോപ്ലക്സിൻ്റെ നേതൃത്വത്തിൽ അൽ മാഹിർ അക്കാദമിക് സംഗമം ദ്വാരക എ യു.പി സ്കൂളിൽ നടന്നു. ദ്വാരക എ. യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ഷോജി ജോസഫ് ഉദ്ഘാടനം ചെയ്തു.അക്ബറലി, ഷിഹാബ് മാളിയേക്കൽ, സുബൈർ ഗദ്ദാഫി എന്നിവർ സംസാരിച്ചു. ജില്ലാതല
അൽ മാഹിർ അക്കാദമിക് അവാർഡ് എക്സാമിൻ്റെ ഭാഗമാണ് സംഗമം നടത്തിയത്.മാനന്തവാടി ഉപജില്ലയിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാലയങ്ങളിൽ നിന്ന് തെരെഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് പരീക്ഷ നടത്തിയത്.നസ്രിൻ.ടി, ബാസിൽ.ബി, ഹഫീൽ.എം, മുഹമ്മദലി.കെ, അബ്ദുറഷീദ്.സി, വഹീദ.പി, മുജീബ്.ഇ, ആഷിഖ്.കെ, റഊഫ് വാഫി, സബൂറ നൗഷാദ് എന്നിവർ നേതൃത്വം നൽകി.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







