പ്രഥമ-ലൂവിക്കാസ് ബാലകൃഷ്ണൻ സാഹിത്യപുരസ്കാരം അലോണ ഷിബി ഏറ്റുവാങ്ങി

പ്രഥമ-ലൂവിക്കാസ് ബാലകൃഷ്ണൻ സാഹിത്യപുരസ്കാരം നിർമ്മല സ്കൂൾ തരിയോട് വിദ്യാർത്ഥിനിയായ അലോണ ഷിബി ഏറ്റുവാങ്ങി. 3001 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.

സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നിർമ്മല സ്കൂളിൽവച്ച് നടന്ന ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം.

1988 ൽ നിർമ്മല ഹൈസ്കൂളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി‌യവരുടെ സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ലൂവിക്കാസ്.

അകാലത്തിൽ വിടപറഞ്ഞ അവരിലൊരാളായ ബാലകൃഷ്ണന്റെ ഓർമ്മ നിലനിർത്തുന്നതിനായി ഏർപ്പെടുത്തിയ പുരസ്കാരമാണ് ലൂവിക്കാസ് ബാലകൃഷ്ണൻ സ്മാരകസാഹിത്യ പുരസ്കാരം.

ഈ വർഷം നിർമ്മല സ്കൂൾ വിദ്യാർത്ഥികളിലെ സാഹിത്യമേഖലയിൽ കഴിവുതെളിയിക്കുന്നവർക്കാണ് ലൂവിക്കാസ് ബാലകൃഷ്ണൻ സ്മാരകപുരസ്കാരം ഏർപ്പെടുത്തെടുത്തിയത്.
തുടർന്നുള്ള വർഷങ്ങളിലും പ്രതിഭകളെ കണ്ടെത്തി ആദരിക്കും.

സ്കൂൾ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽവച്ചുനടന്ന പരിപാടിയിൽ ലൂവിക്കാസ് വൈസ് പ്രസിഡന്റും കവിയുമായ കിനാവ് അവാർഡ് വിവരങ്ങൾ പ്രഖ്യാപിച്ചു.
അൻഹ പർവിൻ,ഫാത്തിമ ലുബാബ എന്നിവർക്ക് പ്രത്യേക സമ്മാനവുമുണ്ട്.

പ്രഥമ-പുരസ്കാരം ലൂവിക്കാസ് പ്രസിഡണ്ട് ബോബി ജോസഫ് അലോണ ഷിബിക്ക് കൈമാറി. നിർമ്മല സ്കൂൾ പ്രധാനാധ്യാപകൻ ജോബി 3001 രൂപയുടെ ക്യാഷ് അവാർഡ് കൈമാറി.

പ്രോത്സാഹനസമ്മാനങ്ങൾ ലൂവിക്കാസ് സെക്രട്ടറി ശിവദാസൻ പി. ബിയും എക്സികുട്ടീവ് മെംബർ ബിജു ജോസഫും നൽകി. മുതിർന്ന അധ്യാപകൻ ഷിജു മാത്യൂ,പൂർവ്വ വിദ്യാർത്ഥി റജിലാസ് എന്നിവരും സംബന്ധിച്ചു.

കോവിഡുകാലത്ത് അർഹ്ഹതപ്പെട്ടകുട്ടികൾക്കുള്ള റ്റി. വി, മൊബൈൽ ഫോൺ, പഠനസാമിഗ്രികൾ എന്നിവയ്ക്കു പുറമേ സ്വയംതൊഴിലിനുള്ള കുമുട്ടിക്കട (ബാലകൃഷ്ണൻ) വീടുവച്ചുകൊടുക്കൽ, വീടിനുള്ള ധനസഹായം ( മൂന്നുപേർക്ക്) വൈദ്യസഹായം (മൂന്നുപേർക്ക്) എന്നിവയും പൂർവ്വവിദ്യാർത്ഥികളായ ലൂവിക്കാസിന്റെ ചാരിറ്റിപ്രവർത്തനങ്ങളുടെ ഭാഗമാണ്.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.