ബത്തേരി നഗരസഭ വിഭിന്നശേഷി കലോത്സവം ‘ഒന്നിച്ചോന്നായ്’ ബത്തേരി ടൗൺഹാളിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ
ചെയർമാൻ ടി.കെ രമേശ് നിർവഹിച്ചു.
ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് ചടങ്ങിൽ അധ്യക്ഷയായിരുന്നു.
വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ടീച്ചർ, പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.റഷീദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ്, മുനിസിപ്പാലിറ്റി കൗൺസിലർമാർ, മുനിസിപ്പൽ സെക്രട്ടറി,ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സാലി പൗലോസ്, ഐ.സി.ഡി.എസ് സൂപ്രവൈസർ നസീറ പി.എ തുടങ്ങിയവർ സംസാരിച്ചു
കുട്ടികളുടെ വിവിധ പരിപാടികൾ വേദിയിൽ അരങ്ങേറി. മൂന്നുറോളം ആളുകൾ പങ്കെടുത്തു.

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര
തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം